Holy Mass

Mon-Sat

6 AM , 7AM

Thursday

6 AM , 7AM, 5 PM

Sunday

6 AM , 7:30 AM, 9 AM, 5 PM

Office

Mon-Sat

8:30 AM - 12:30 PM , 3:30 PM - 6:45 PM

image

Vicar
Fr James Vadakkoot

image

Asst.Vicar
Fr Midhun Vadakkethala


Snehadoothu



About us

തൃശൂർ അതിരൂപതയിലെ പ്രധാന ദേവാലയങ്ങളിൽ എന്തുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന പള്ളിയാണ് ഇന്ന് നെല്ലിക്കുന്ന് സെ. സെബാസ്റ്റ്യൻസ് ചർച്ച്. തൃശൂർ നഗരത്തിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഏതാണ്ട് അമ്പത് വർഷം മുമ്പ് വരെ തൃശൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശമായാണ് അറിയപ്പെട്ടിരുന്നത്. ഇന്നിപ്പോൾ തൃശൂർ നഗരമായി വളർന്ന് നെല്ലിക്കുന്ന് എത്തിനിൽക്കു കയാണ്. തൃശൂർ നഗരത്തെ അപേക്ഷിച്ച് അൽപ്പം ഉയരത്തിലാണ് ഭൂമിശാസ്ത്രപരമായി ഈ പ്രദേശം കിടക്കുന്നത്. 1930കളിൽ ജനവാസം കുറവായിരുന്ന ഇവിടെ നെല്ലിമരങ്ങൾ അങ്ങിങ്ങ് കാണപ്പെട്ടതുകൊണ്ടായിരിക്കണം. നെല്ലിക്കുന്ന് എന്ന നാമം രൂപം കൊണ്ടത്. പേരന്വർത്ഥമാക്കുന്നതുപോലെ റെക്കോർഡ് മഴ പെയ്താലും പ്രളയമൊന്നും നമ്മെ ബാധിക്കാറില്ലല്ലോ! അതിരൂപതയിലെ വി. സെബസ്ത്യാനോസിന്റെ പള്ളികളിൽ വിശ്വാസികളുടെ എണ്ണം കൊണ്ട് മുൻനിരയിലുള്ള ഈ പള്ളി ആരംഭിക്കു മ്പോൾ വസൂരി, ദീനം തുടങ്ങി ഒട്ടേറെ പകർച്ച വ്യാധികൾ കൊണ്ട് ജനം തീരാദുരി തത്തിലായിരുന്നു. ഒട്ടേറെ മരണങ്ങളും നടന്നിട്ടുണ്ടാവണം. വസൂരി പറമ്പും, ചുടലയുമൊന്നും മാഞ്ഞ് പോകാത്ത വിധം ഈ ദേശത്തോട് ചേർന്ന് കിടപ്പുണ്ട്. അതുകൊണ്ട് തന്നെയാകണം, ഈ പകർച്ച വ്യാധികളെ അകറ്റാൻ ശക്തിയുള്ള മദ്ധ്യസ്ഥനെ നമ്മുടെ പൂർവ്വികർ തെരഞ്ഞെടുത്തത് 1930കളുടെ അവസാനം വരെ ഇവിടെയുള്ള കത്തോലിക്കർ അവരുടെ മതപരവും വിശ്വാസ സംബന്ധവുമായ കാര്യങ്ങൾക്ക് ലൂർദ്ദ് കത്തീഡ്രൽ പള്ളിയെയാണ് ആശ്രയിച്ചിരുന്നത്. 1935-ൽ തന്നെ ഈ പ്രദേശത്ത് ഒരു പള്ളി വേണമെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിക്കുകയും 37,600 സെന്റ് ഭൂമി ലൂർദ്ദ് പള്ളി വികാരിയുടെ പേരിൽ വാങ്ങിക്കുകയും ചെയ്തു. 1937-ൽ ഇവിടെ ഒരു കുരിശുപള്ളിക്കുള്ള അനുമതി പാലിശ്ശേരി കുഞ്ഞുവാറു ലോനപ്പൻ വഴി ലഭിക്കുകയുണ്ടായി. അങ്ങനെ വാങ്ങിച്ച സ്ഥലത്ത് ഓലമേഞ്ഞ് തറയൊരുക്കി ചാണകം മെഴുകി വൃത്തിയാക്കിയെടുത്തിടത്ത് വി. സെബ സ്ത്യാനോസിന്റെ കുരിശു പള്ളി അന്നത്തെ മെത്രാൻ മാർ ഫ്രാൻസീസ് വാഴപ്പിള്ളി ആശീർ വദിച്ച് പ്രഥമ ദിവ്യബലിയർപ്പിച്ചു. 250 നടുത്ത് വീടുകളുള്ള ഇവിടുത്തെ ആദ്ധ്യാത്മിക കാര്യങ്ങളുടെ ചുമതല ബ. പീറ്റർ ആളൂരച്ചനെ ഏൽപ്പിച്ചു. 1947 ആയപ്പോൾ വിശ്വാസികളുടെ എണ്ണം വർദ്ധിച്ചതോടെ ആവേശം കൂടുകയും അടച്ചുറപ്പുള്ള ഒരു പള്ളിയെന്ന ആശയം ഉയർന്നു വന്നു. പള്ളി പണിക്കുള്ള ഫണ്ട് പിരിവ് ആരംഭിച്ചു. 1952-ൽ പുനർനിർമ്മിച്ച പള്ളിയുടെ വെഞ്ചിരിപ്പ് മാർ ജോർജ്ജ് ആലപ്പാട്ട് നടത്തി.